Tuesday, March 25, 2008

Disclaimer

വെറുതേ ഒരു മോഹം ഒരു ബ്ലോഗ്‌ ആയാലെന്നാ എന്നു, അഹങ്കാരം കൊണ്ടല്ലാട്ടോ, വെറുതേ ഒരു ആഗ്രഹം. എന്നാ പിന്നെ ഒരു രണ്ട്‌ സെന്റു ഭൂമി ബ്ലോഗ്ഗെറില്‍ തന്നെ അങ്ങു മേടിക്കാം എന്നു വിചാരിച്ചു. സ്ഥലം മേടിച്ചിട്ടാല്‍ എപ്പോ വേണെങ്കിലും വീടു പണിയാമല്ലോ.

പക്ഷേ എന്നാ പറയാനാ, ഇപ്പോ വീടു പണിയാന്‍ കൈയ്യില്‍ തുട്ടില്ലാത്തതുകൊണ്ടും, അസംസ്കൃത വസ്തുക്കളായ ഭാവന കല്‍പനമാരൊക്കെ ബിസി ആയതുകൊണ്ടും ഇപ്പോ തല്‍ക്കാലം ഒരു മതിലും പണിതു ഗേറ്റും പൂട്ടി ഞാനങ്ങു പോകുവാ. അതായത്‌ ഉടനേ ബ്ലോഗാന്‍ ഉദ്ദേശമില്ലാന്ന്.

ഒരു ബ്ലോഗ്ഗറാകണം എന്ന അതിമോഹം അശേഷം ഇല്ലാ കേട്ടോ. അപ്പോ പിന്നെ എല്ലാം പറഞ്ഞ പോലെ.