വെറുതേ ഒരു മോഹം ഒരു ബ്ലോഗ് ആയാലെന്നാ എന്നു, അഹങ്കാരം കൊണ്ടല്ലാട്ടോ, വെറുതേ ഒരു ആഗ്രഹം. എന്നാ പിന്നെ ഒരു രണ്ട് സെന്റു ഭൂമി ബ്ലോഗ്ഗെറില്‍ തന്നെ അങ്ങു മേടിക്കാം എന്നു വിചാരിച്ചു. സ്ഥലം മേടിച്ചിട്ടാല്‍ എപ്പോ വേണെങ്കിലും വീടു പണിയാമല്ലോ.
പക്ഷേ എന്നാ പറയാനാ, ഇപ്പോ വീടു പണിയാന്‍ കൈയ്യില്‍ തുട്ടില്ലാത്തതുകൊണ്ടും, അസംസ്കൃത വസ്തുക്കളായ ഭാവന കല്‍പനമാരൊക്കെ ബിസി ആയതുകൊണ്ടും ഇപ്പോ തല്ക്കാലം ഒരു മതിലും പണിതു ഗേറ്റും പൂട്ടി ഞാനങ്ങു പോകുവാ. അതായത് ഉടനേ ബ്ലോഗാന്‍ ഉദ്ദേശമില്ലാന്ന്.
ഒരു ബ്ലോഗ്ഗറാകണം എന്ന അതിമോഹം അശേഷം ഇല്ലാ കേട്ടോ. അപ്പോ പിന്നെ എല്ലാം പറഞ്ഞ പോലെ.
Tuesday, March 25, 2008
Disclaimer
Subscribe to:
Post Comments (Atom)


8 comments:
ഇതു ഒരു തുടക്കം മാത്രം, ആരും പേടിക്കണ്ടാ എല്ലാരും ഓടിക്കോ!!
അങ്ങനങ്ങുപോയാലോ, എന്തേലുമൊക്കെ എഴുതിയേചും പോ
സ്വാഗതം ആന്‍ഡ് ആശംസകള്‍
ഓ സന്തോഷമായി, ആദ്യ ദിവസം തന്നെ കമന്റ് കിട്ടിയല്ലൊ. പ്രിയച്യാച്ചി ധന്യവാദ്.
എഴുതിയേച്ചും പോണം എന്നു ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പറ്റാഞ്ഞിട്ടാ, നിങ്ങളേപോലുള്ള പുലികള്‍ വാഴുന്നിടത്ത് കയറി വരുമ്പോള്‍ ഒരു ശങ്ക, ഐ മീന്‍ ഒരു ഫയം.. എന്നതായാലും നനഞ്ഞ സ്ഥിതിക്ക് കുളിച്ചുകയറാമല്ലേ???
ചന്തു ഇപ്പോ ഡ്യൂഷനു പോണൊണ്ട്, അതു കഴിഞ്ഞ് അങ്കതട്ടില്‍ കാണാം.. അതുവരേക്കും സുലാന്‍
ഇനി മേലാല്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html
എന്നാ പിന്നെ അങ്ങിനെയാകട്ടെ... അല്ലാ പിന്നെ. ആശംസകള്‍...
ബൂലോഗത്തേക്ക് സ്വാഗതം വര്‍ക്കിച്ചാ..
അലക്കങ്ങട്! :)
ആമുഖം തരക്കേടില്ല. ഒന്നുത്സാഹിച്ചു നോക്കൂ.. അസംസ്കൃത വസ്തുക്കളടങ്ങിയ ലോറി കേരളത്തീന്നു പുറപ്പെട്ടിട്ടുണ്ട്.
Post a Comment