Tuesday, April 29, 2008

കൊടകരപുരാണത്തിന്‌ ആദരാഞ്ജലികള്‍

പ്രസാധകപിശ്ശാശ്‌ പിടിച്ചോണ്ട്‌ പോയ കൊടകരപുരാണത്തിന്‌ ആദരാഞ്ജലികള്‍

ഒരു നാള്‍ ഞാനും വിശാലേട്ടനേപ്പോല്‍
‍വളരും വലുതാകും

വിശാലേട്ടനേപ്പോല്‍ വളര്‍ന്നുവലുതായ്‌
ബ്ലോഗില്‍ പോസ്റ്റീടും

പോസ്റ്റി പോസ്റ്റി പിന്നേ ഞാനതൊരു
പുസ്തകമാക്കീടും

പുസ്തകമെഴുതിയാല്‍ പിന്നേ ഞാനൊരു
കുന്തോം ബ്ലോഗൂല്ലാ.

Disclaimer: കൊടകരപുരാണം കേരളത്തിലേ നെല്‍പ്പാടങ്ങള്‍ പോലെ തരിശായി കിടക്കുന്നത്‌ കണ്ടതുകൊണ്ട്‌ ഉണ്ടായ സങ്കടംകൊണ്ട്‌ എഴുതീതാ.

5 comments:

Anonymous said...

എന്തോന്ന് കൊടകരപുരാണമെടേ
ആരടെയ് ഈ വിശാലന്‍?

അഞ്ചല്‍ക്കാരന്‍ said...

ഒരാള്‍ എപ്പോഴും പോസ്റ്റിട്ടുകൊണ്ടിരിക്കണം എന്ന് നിര്‍ബന്ധം പാടുണ്ടോ സര്‍...

തോന്നുമ്പം തോന്നുമ്പം എഴുതുന്നവരും എഴുതിയേ പറ്റൂ എന്ന് തോന്നുമ്പോള്‍ മാത്രം എഴുതുന്നവരും ബൂലോഗത്തില്ലേ?


എഴുതിയേ പറ്റൂ എന്നു തോന്നുമ്പോള്‍ കാതലുള്ള കൊടകര പുരാണങ്ങളുമായി വിശാല മനസ്കന്‍ വീണ്ടും എത്തും. മനസ്താപം വേണ്ട ചങ്ങാതി.

Visala Manaskan said...

:) ഹഹ വര്‍ക്കിച്ചാ.. അനോണീ ചോയ്ച്ചോണം എന്തോന്ന് പുരാണം? ഏത് വിശാലന്‍?

ജോലിക്കിടയിലെ എഴുത്തല്ലേ നമ്മുടെ. സോ, പണികളൊക്കെ ഒതുങ്ങി, ടൈമ്പാസ് ഐറ്റത്തിന് മാറ്റിവക്കാനുള്ള സമയവും സാഹചര്യവും ഉണ്ടായാല്‍ മാത്രമല്ലേ എഴുതാനൊക്കൂ.

എഴുതാന്‍ ഭയങ്കര ഇഷ്ടമാണ്. ഭയങ്കരം എന്ന് പറഞ്ഞാല്‍ പോരാ അത്രേം ഇഷ്ടം.

പിന്നെ, എഴുതാന്‍ കൊള്ളാവുന്ന എന്ന് തോന്നുന്ന ഒരൈറ്റത്തിന് വേണ്ടി കാത്തിരിക്കുകയൊന്നുമല്ല. ഇപ്പോള്‍ എന്ത് കേട്ടാലും കണ്ടാലും വായിച്ചാലും തൊന്നും, “എന്നാ ഇത് വച്ച് ഒരെണ്ണം പെടച്ചാലോ“ എന്ന്. :)

പണ്ട് ആഴ്ചയില്‍ മൂന്ന് പോസ്റ്റ് വരെ ഉണ്ടാക്കി, തിങ്കളാഴ്ചയാവാന്‍ വെയ്റ്റ് ചെയ്തിരുന്നു പബ്ലിഷ് ചെയ്യാന്‍. പണി കുറവായിരുന്നേയ്. പക്ഷെ, ഇനീം വരും എനിക്കൊരു കാലം. നോക്കിക്കോ, എന്നിട്ട് വേണം തിങ്കളാഴ്ച.. തിങ്കളാഴ്ച ഓരോന്ന് പൂശാന്‍.

പിന്നെ, ഓരോ ആഴ്ചയും ഓരോന്നെഴുതാനുള്ള ഊര്‍ജ്ജത്തിന് പുരാണം വായിക്കാന്‍ ഇഷ്ടമുള്ള ഒരു വര്‍ക്കിച്ചനോ ഒരു അഞ്ചലോ മിനിമം ഉണ്ടായാല്‍ മതി. കാരണം, മെയിന്‍ ആവശ്യം എന്റെയാകുന്നു! ;)

Umesh::ഉമേഷ് said...

ഹഹഹ....

annamma said...

സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരി..........
ബാക്കി അറിയാമല്ലോ അല്ലേ.( ട്ടൈപ്പ്‌ ചെയ്യാന്‍ മടിയാവുന്നു) അതങ്ങ് പാടിയിരുന്നാല്‍ മതി.