Sunday, May 4, 2008

ഇന്ത്യാക്കാരന്റെ വയർ

രാവിലേ കോൾ ഫ്രം ന്യൂയോർക്ക്‌...

"അളിയാ എന്നാ ഒണ്ട്‌ വിശേഷംസ്‌?"

"ഓ.. അങ്ങനെ ഒക്കെ കഞ്ഞിവെള്ളം കുടിച്ച്‌ തട്ടീം മുട്ടീം ജീവിച്ച്‌ പോണുടേ"

"തന്നേ, എന്നാ പിന്നെ അളിയാ ഒരു 10000 മണീസ്‌ ട്രാൻസ്ഫർ ചെയ്യ്‌, വീട്ടുവാടക കൊടുക്കാൻ ജോർജ്ജ്കുട്ടി ഇല്ലഡേ"

"അതെന്നാ പൂഞ്ഞാറ്റിലേ വർത്താനാ അളിയാ, ചെത്ത്കാരനോട്‌ ശുദ്ധകള്ള്‌ ചോദിക്കണപോലെ**, കഞ്ഞിവെള്ളം കുടിച്ച്‌ ജീവിക്കണവനോടാണോ പതിനായിരം രൂപാ കടം ചോദിക്കണേ"

"സോറീ മച്ചു.. എന്നാ പിന്നെ ഒരു ലക്ഷം തികച്ച്‌ താ"

"ഹെന്ത്‌??"

"അതേ.. ഒരു ലക്ഷം, വൺ ലായ്ക്ക്‌... ഇന്നലേം അപ്പച്ചൻ വിളിച്ചായിരുന്നു, അരിക്കൊക്കെ അവിടെ എന്നതാ വെല. കഞ്ഞി ഒണ്ടെങ്കിലല്ലേ കഞ്ഞിവെള്ളം ഒണ്ടാവൂ... ഏത്‌? അതുകൊണ്ട്‌ മുതലാളീ, ഒന്ന് സഹായിക്കഡോ"

!!!!!!!!!!!!!ആണ്ടെ കെടക്കണു... ഭും

നെക്സ്റ്റ്‌... കോൾ ഫ്രം ബെംഗളൂരു...

"അച്ചായോ, എങ്ങനെ പോകുന്നു കാര്യങ്ങൾ?"

"ഓ എന്നാ പറയാനാ ഭായ്‌... ചിക്കനും തിന്ന് പാലും കുടിച്ച്‌ കഷ്ടി മുഷ്ടി കഴിഞ്ഞു പോണു!!!"

വിലക്കയറ്റത്തിനു കാരണം ഇന്ത്യാക്കാരന്റെ വയർ: ബുഷ്‌

ഒള്ളതു തന്നെ അണ്ണാ... പണ്ട്‌ വല്ല വാഴയ്ക്കേം തിന്ന് കഴിഞ്ഞുകൂടിക്കൊണ്ടിരുന്ന പഹയന്മാരാ, ഇപ്പോ വന്ന് വന്ന് അമേരിക്ക വരെ തിന്ന് തൊടങ്ങി.

ബുഷച്ചായനാണെങ്കിൽ കോണ്ടലീസ റൈസിനു കൊടുക്കാൻ പോലും റൈസുമേടിക്കാൻ കാശില്ലാതിരിക്കുവായിരുന്നു, അപ്പോഴാണ്‌ വൈറ്റ്‌ ഹൗസിന്റെ വായ്പകുടിശ്ശികയില്ലെങ്കിലും പലിശയെങ്കിലും അടയ്ക്കാൻ പറഞ്ഞു ബാങ്കീന്ന് നോട്ടീസ്‌. നോക്കണേ കൂനിന്മേൽ കുരു.

ഭാരതീയരേ, നിങ്ങൾ ജോലികൾ ഉപേക്ഷിക്കൂ, ദരിദ്രരാകൂ, പട്ടിണി കിടക്കൂ.. അങ്ങനെ ബചാവോ ഇസ്‌ ദുനിയാ കോ വിലക്കയറ്റം കീ കരാൾ ഹസ്ത്‌ സേ!!!

NB: പഴയ ഓർമ്മയിൽ, അവൻ ഒരു കഞ്ഞിയാ എന്നൊന്നും ആരോടും പറഞ്ഞേക്കല്ലേ, കേട്ടുനിക്കണവൻ അടിച്ച്‌ മൂക്കാമണ്ട പൊളിക്കും. കൂടെ ഒരു ഡയലോഗും "കഞ്ഞീടെ വില അറിയാൻപാടില്ലാത്ത ദ്രോഹീ"

** ചെത്തുകാരനോട്‌ പ്യൂർ കള്ള്‌ ചോദിച്ചാൽ

14 comments:

Unknown said...

ഇതാ അച്ചായാ പറയണെ കപ്പ നടണ്ടമ്പോള്‍
കപ്പ നടണം വാഴ നടണ്ടമ്പോള്‍ വാഴ നടണം
എന്നു പറയണേ
അരിക്കീപ്പോ എന്നതാ വിലകയറ്റം
പണ്ട് എമ്പിടി നെല്ലില്ലായിരുന്നൊ പാടത്ത്
ഇപ്പോ കുറച്ചു കാശായാല്‍ പിള്ളേര്‍ക്കാണെല്
പാടത്തോട്ട് തന്നെ വീട് വയ്യ്ക്കണം
കാര്‍ന്നോമാര് തുമ്പായും തൊപ്പി പാളയായിട്ടു രാവിലെ കിഴക്കന്‍ മലേന്ന് ഇറങ്ങി വന്ന് ആറുമണി കിളച്ചിട്ട് ദേ ലെവമ്മാരൊക്കെ പത്തു കാശുണ്ടാക്കാന്‍ പാകായത്
പറഞ്ഞിട്ടെന്താ
വരാന്‍ ഉള്ളത് വഴി തങ്ങില്ല

Anonymous said...

Kollalo videon.......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അരിയ്ക്ക് വിലകയറുന്നു എന്നും പറഞ്ഞ് നിലവിളിച്ചോണ്ടിരുന്നാ അങ്ങനെത്തന്നെ ഇരിക്കേണ്ടി വരും.

കേരളത്തിലേയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും അരി ഇറക്കുമതി ചെയ്യുമ്പോള്‍, വിലക്കയറ്റത്തെക്കുറിച്ഛും മറ്റും കേരളക്കാര്‍ സംസാരിക്കുന്നതില്‍ എന്തആണര്‍ഥം. നല്ലൊരു കാര്‍ഷിക നാടായിരുന്നു കേരളം.

ആവശ്യമുള്ള കാര്യത്തിനൊന്നും ഭരണകര്‍ത്താക്കള്‍ കൂട്ടായിനില്‍ക്കില്ല.

കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള അരി, പച്ചക്കറി മുതലായവ അവിടെത്തന്നെ കൃഷി ചെയ്തുല്‍പ്പാദിപ്പിക്കാന്‍ ചുണ കാണിക്കട്ടെ ആദ്യം.

കുറ്റ്യാടിക്കാരന്‍|Suhair said...

കേരളക്കാരെ പ്രിയ ഉപദേശിക്കുന്നത് കണ്ടത് കൊണ്ട് ചോദിക്കുകയാണേ, താങ്കള്‍ കേരളക്കാരിയല്ലേ?

നാഷനാലിറ്റി മാറിയോ?

മറ്റുള്ള കേരളീയരെ ചീത്ത വിളിക്കാന്‍ ഞാനടക്കമുള്ള നമ്മള്‍ NRIകള്‍ക്ക് എന്താണവകാശം?
കൃഷി ചെയ്യുക എന്നത് ഏതെങ്കിലും പാണന്റെയും പണിയരുടെയും മാത്രം ജോലിയാണോ? ഇതൊന്നും നമുക്ക് പറഞ്ഞിട്ടില്ലാത്ത ജോലിയാണോ?

ഒരിക്കലെങ്കിലും തൂമ്പയെടുത്ത് ഒന്ന് പറമ്പ് കിളക്കാത്ത, ഒരു തൈ പോലും വെക്കാത്ത, ഞാറ് നടാത്ത ആളുകള്‍ക്ക് മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്താണവകാശം?

അതെങ്ങിനെയാ, തൂമ്പയെടുക്കാന്‍ ആവുമ്പോഴേക്ക് നമ്മള്‍ മെഡിസിനും എഞ്ചിനീയറിംഗും പഠിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ടെക്നോകൂലികളും, വൈദ്യന്മാരുമായി മാറി കടല്‍ കടന്ന് ഇങ്ങെത്തിയില്ലേ? അല്ലേ?

“നോണ്‍ റിട്ടേണിംഗ് ഇന്ത്യന്‍സിന്“ കൃഷിയെപറ്റി നാട്ടുകാരെ ഉപദേശിക്കാന്‍ എന്തവകാശം?

നിങ്ങളില്‍ കൃഷി ചെയ്തവര്‍ ചെയ്യാത്തവരെ ഉപദേശിക്കട്ടെ...
അതല്ലേ ശരി?

അല്ലേ പ്രിയേ?

കുറ്റ്യാടിക്കാരന്‍|Suhair said...

വര്‍ക്കിച്ചാ, ഓഫിട്ടതിന് സോറി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“മറ്റുള്ള കേരളീയരെ ചീത്ത വിളിക്കാന്‍ ഞാനടക്കമുള്ള നമ്മള്‍ NRIകള്‍ക്ക് എന്താണവകാശം?
കൃഷി ചെയ്യുക എന്നത് ഏതെങ്കിലും പാണന്റെയും പണിയരുടെയും മാത്രം ജോലിയാണോ? ഇതൊന്നും നമുക്ക് പറഞ്ഞിട്ടില്ലാത്ത ജോലിയാണോ?

ഒരിക്കലെങ്കിലും തൂമ്പയെടുത്ത് ഒന്ന് പറമ്പ് കിളക്കാത്ത, ഒരു തൈ പോലും വെക്കാത്ത, ഞാറ് നടാത്ത ആളുകള്‍ക്ക് മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്താണവകാശം?“

എന്തറിഞ്ഞിട്ടാണാവോ ഇതെഴുതിയത്? ഠൂമ്പായെടുത്ത് കിളയ്ക്കാനറിയാം. നാളികേരം, കശുമാവ്, അടയ്ക്ക, പച്ചക്കറികള്‍ തുടങ്ങി കൃഷികള്‍ ചെയ്തിട്ടുമുണ്ട് , നന്നായറിയേം ചെയ്യാം. കൃഷിയ്ക്ക് യാതൊരു പ്രാധാന്യവും ഇപ്പോള്‍ കിട്ടാത്ത കേരളത്തില്‍ , അതിനു വേണ്ടി ചെയ്യാന്‍ ഒരു ഭരണാധികാരിയ്ക്കും കഴിയുന്നില്ലല്ലൊ.പിന്നെയെങ്ങനെ അവിടെ കൃഷി ചെയ്യും?അതുകൂടി ഒന്നു പറയൂ.

കടല്‍ കടന്ന് വരുന്നത് നല്ലൊരു ജീവിതസാഹചര്യത്തിനു വേണ്ടി തന്നെയാണ്.

വര്‍ക്കിച്ചന്‍ : DudeVarkey said...

കോതനല്ലൂരാനേ... അതാണ്‌, വരാനുള്ളത്‌ ഏത്‌ ട്രാഫിക്‌ ജാം കടന്നായാലും ഇങ്ങെത്തും.

വീഡിയോണ്‍ ഒക്കെ കൊള്ളാം അനോണി, പക്ഷേ പവര്‍കട്ട്‌ കാരണം ഓടില്ല.

പ്രിയാജി.. ബുഷിന്റെ നാട്ടില്‍ ചെന്നിട്ടു ഒരുമാതിരി ബുഷിന്റെ വര്‍ത്തമാനം പറയരുത്‌. ജന്മനാടിനേ തള്ളിപ്പറയുന്ന ഒരു Non Responsible Indian ആയോ?

കുറ്റ്യാടിക്കാരാ, ഒരു കൊഴപ്പോം ഇല്ല, എന്റെ പണി കുറച്ച്‌ കുറഞ്ഞു കിട്ടി, ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങല്‍ തന്നാ താങ്കള്‍ പറഞ്ഞത്‌, നന്ദി.

പ്രിയാജീ... അത്‌ കൊള്ളാം, ഉപദേശിക്കാന്‍ യോഗ്യതയുള്ള ആളാണെന്നറിഞ്ഞതില്‍ സന്തോഷം. പക്ഷേ ബുഷ്‌ എന്നുപറയുന്ന ആ ദ്രോഹി പറഞ്ഞത്‌ അംഗീകരിക്കാന്‍ പറ്റില്ല.

കുറ്റ്യാടിക്കാരന്‍|Suhair said...

ഉപദേശിക്കാന്‍ യോഗ്യതയുള്ള ആളാണ് പ്രിയ എന്നറിഞ്ഞതില്‍ എനിക്കും സന്തോഷം..

ഈ പറഞ്ഞ യോഗ്യതകളൊക്കെ എനിക്കുമുണ്ട്. ഒരു വ്യത്യാസം, പച്ചക്കറി കൃഷിക്ക് പകരം എനിക്ക് കുറച്ചുകൂടെ നന്നായി അറിയുന്നത് കപ്പകൃഷിയും തേങ്ങാപ്പണിയും മറ്റുമാണ്. (നെല്‍കൃഷി അറിയില്ല, കാരണം ഞങ്ങളുടെ നാട്ടില്‍ നെല്‍കൃഷിയേക്കാള്‍ തെങ്ങ് കൃഷിക്കാണ് ആധിപത്യം. മാത്രമല്ല നെല്‍കൃഷിക്ക് പറ്റിയ ഒരു സാഹചര്യമല്ല എന്റെ നാട്ടില്‍. അതൊരു മലയോരമാണ്, വയലുകള്‍ കുറവാണ്)അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ ഇപ്പോഴും ഇതൊക്കെ ചെയ്യാറുമുണ്ട്. ചെറുപ്പത്തില്‍ ഇതിലൊന്നും താല്പര്യമില്ലാതെ, ഉപ്പയുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രം ചെയ്തുകൊണ്ടിരുന്ന ഇത്തരം ജോലികള്‍ ഇപ്പോള്‍ കുറേക്കൂടി താല്പര്യത്തോടെ ചെയ്യുന്നുണ്ട്.


“മറ്റുള്ള കേരളീയരെ ചീത്ത വിളിക്കാന്‍ ഞാനടക്കമുള്ള നമ്മള്‍ NRIകള്‍ക്ക് എന്താണവകാശം?“ എന്ന് ചോദിച്ചത് പ്രിയയെ സ്പെസിഫിക്കായി ഉദ്ദേശിച്ചല്ല, ഞാനുള്‍പ്പടെയുള്ള NRI സമൂഹത്തെ ഉദ്ദേശിച്ചാണ്. അനൂപ് പറഞ്ഞതുപോലെ “കാര്‍ന്നോമാര് തുമ്പായും തൊപ്പി പാളയായിട്ടു രാവിലെ കിഴക്കന്‍ മലേന്ന് ഇറങ്ങി വന്ന് ആറുമണി കിളച്ചിട്ടാ”ണല്ലോ നമ്മള്‍ നല്ലൊരു ജീവിതസാഹചര്യത്തിനു വേണ്ടി കടല്‍ കടക്കാന്‍ പ്രാപ്തരായത്.

കൃഷി എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം മാത്രമല്ല, കൃഷി ചെയ്യുക എന്നത് നമ്മുടെ കടമ കൂടിയാണ് എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു.

പണ്ടെപ്പോഴോ രണ്ട് മൂട് കപ്പ വച്ചതുകൊണ്ടോ നാലു തെങ്ങിന് തടമെടുത്തതു കൊണ്ടോ ആ കടമ നിര്‍വഹിച്ചു എന്ന് ഞാന്‍ കരുതുന്നില്ല.

അതിനാല്‍ തന്നെ പ്രിയയുടെ ആ കുറ്റപ്പെറ്റുത്തലിനോട് യോജിക്കാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

പക്ഷേ പ്രിയ പറഞ്ഞതില്‍ ഒന്നിനോട് എനിക്ക് യോജിക്കാന്‍ പറ്റുന്നുണ്ട്. അതിനോട് മാത്രമേ യോജിക്കാന്‍ പറ്റുന്നുള്ളൂ. കൃഷിയോടുള്ള നമ്മുടെ ഭരണാധികാരികളുടെ അഴകൊഴമ്പന്‍ സമീപനം...

പക്ഷെ സര്‍ക്കാരിന്റെ ഒരു “തേങ്ങ”യും കിട്ടാതെ സ്വന്തമായി കൃഷി ചെയ്യുന്ന ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് ഞാന്‍. സര്‍ക്കാരിന്റെ സപ്പോര്‍ട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കൃഷി ചെയ്തേ പറ്റൂ....

ഞാനടക്കമുള്ളവര്‍ക്ക് ദന്ദഗോപുരങ്ങളിലിരുന്ന് ബ്ലോഗെഴുതി നാട്ടുകാരെ ഉപദേശിക്കുന്നത് വളരെ എളുപ്പമാണ്, കൃഷി ചെയ്യുന്നതു പോലെ അധ്വാനമുള്ള ഒരു ജോലിയല്ല. (ഇതും പ്രിയയെ ഉദ്ദേശിച്ചല്ല)

വര്‍ക്കിച്ചന്‍ : DudeVarkey said...

കുറ്റ്യാടിക്കാരന്‍ ഇക്കാ... താങ്കള്‍ പറഞ്ഞതിനോട്‌ നൂറു ശതമാനം യോജിക്കുന്നു.

പിന്നെ, രാഷ്ട്രീയക്കാര്‍ നന്നായാല്‍ കേരളം താനേ നന്നായിക്കോളും, പക്ഷേ അതിനു ആദ്യം പൊതുജനം വിചാരിക്കണമെന്ന് മാത്രം.

http://verutheorumoham.blogspot.com/2008/05/blog-post_05.html - ഇത്‌ കണ്ടുകാണുമല്ലോ. ആരേം ഉദ്ദേശിച്ചല്ലാ കേട്ടൊ, ഈ എന്നെ ഉള്‍പ്പെടെ ഉദ്ദേശിച്ച്‌ പൊതുവേ പറഞ്ഞതാ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബുഷിനെ അനുകൂലിച്ച് ഞന്‍ പറഞ്ഞത് എന്താണെന്നു മനസ്സിലായില്ല.
അനുകൂലിക്കുന്നില്ലാ എന്നു മാത്രമല്ല, പ്രതികൂലിക്കുന്നുമുണ്ട്.

പക്ഷേ, സ്വയം നന്നാവനുള്ള ശ്രമമാണ്‍ ആദ്യം കേരളം എടുക്കേണ്ടത്. ആ‍ാ പ്രസ്താവനയ്ക്കെതിരെ കൊടീയും പിടിഛ്സിറങ്ങ്യാല്‍ അത്രയും ദിവസം പൊയ്യിക്കിട്ടും.

സ്വയം കൃഷി നടത്താനുള്ള തന്റേടവും ഉണ്ട്, കേരള സര്‍ക്കാറില്‍ നിന്നും( എല്ലാ രാഷ്ട്രീയവും) കൃഷിക്കാര്‍ സസുഖം വാഴണമെന്ന മനോഭാവം ഉണ്ടാ‍യാല്‍

കുറ്റ്യാടിക്കാരന്‍|Suhair said...

വിഷയം മാറിപ്പോവുന്നല്ലോ വര്‍ക്കിച്ചാ,,,

പ്രിയാ, ഇതു തന്നെയാണ് ഞാനും പറഞ്ഞത്. കുറ്റം പറയാനും രാഷ്ട്രീയക്കാരെ നേരെയാക്കാനും നടന്നാല്‍ വെറും നടപ്പ് മാത്രമാവും ഫലം. കാരണം അവര്‍ തെളിക്കുന്ന വഴിക്ക് നടക്കുന്നവരല്ല. അവര്‍ നടക്കുന്ന വഴിക്ക് തെളിക്കാനേ പറ്റൂ... അതു കൊണ്ട് അവരെ വിട്ടേക്കൂ..

പ്രിയ പറഞ്ഞ ആ തന്റേടമാണ് നമുക്ക് വേണ്ടത്. ഗവണ്മെന്റ് സപ്പോര്‍ട്ട് ചെയ്താലും ഇല്ലെങ്കിലും നമ്മള്‍ കൃഷി ചെയ്തേ മതിയാവൂ...

വര്‍ക്കിച്ചാ, ഈ ബുഷിന്റെ വാക്കുകളില്‍ വലിയ കാര്യമൊന്നുമില്ല. ഇന്ന് അമേരിക്ക പറഞ്ഞത് കേട്ടോ? ലോകത്ത് ഇന്ധനക്ഷാമത്തിന് കാരണം ഇന്ത്യയും ചൈനയുമാണെന്ന്...

Bush...
He is the son of a mean B***
തെറ്റിദ്ധരിക്കണ്ട,
B*** = Bush.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറഞ്ഞതിനെ മറ്റു വഴിയ്ക്ക് ചിന്തിച്ചതുകൊണ്ടാവും ഞാന്‍ ആ പ്പ്രസ്താവനയെ അനുകൂലിക്കുന്നു എന്നു തോന്നിയത്.

വര്‍ക്കിച്ചന്‍ : DudeVarkey said...

കുറ്റ്യാടിചേട്ടാ, അപ്പോ എല്ലാം പറഞ്ഞ പോലെ :-)

പ്രിയാജീ... തെറ്റിദ്ധരിച്ചു, തെറ്റിദ്ധരിച്ചൂ, ഞാന്‍ തെറ്റിദ്ധരിച്ചൂന്ന്. സ്റ്റോറി, ഛേ.. സോറി.

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


ലൈവ് മലയാളം